Search

mahonnathan

JA slide show
'ഇന്നസെന്റ്സ് ഓഫ് മുസ്ലിംസും' മുസ്ലിം ലോകത്തിന്റെ പ്രതികരണങ്ങളും

    അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയെ രൂക്ഷമായ രൂപത്തില്‍ വിമര്‍ശിച്ചുകൊണ്ട് ഇസ്രായേല്‍ വംശജനായ അമേരിക്കക്കാരന്‍ സാം ബസില്‍ നിര്‍മിച്ച 'ഇന്നസെന്റ്സ് ഓഫ് മുസ്ലിംസ്' എന്ന സിനിമ ലോകമാകമാനം പ്രധിഷേധത്തിനും വ്യാപകമായ അക്രമങ്ങള്‍ക്കും നിമിത്തമായിക്കൊ ണ്ടിരിക്കുകയാണ്. ലിബിയയില്‍ പ്രതിഷേധക്കാരു ടെ അക്രമണത്തില്‍ അമേരിക്കന്‍ അംബാസിഡര്‍ ക്രിസ്റഫര്‍ സ്റീവന്‍സടക്കം നാല് പേര്‍ കൊല്ലപ്പെടുകയും യമനിലും ഈജിപ്തിലും യു.എസ് എംബസി തകര്‍ക്കപ്പെടുകയും ബംഗ്ളാദേഷ്, ടുണീഷ്യ, സുഡാന്‍, മൊറോക്കൊ, എന്നിവടങ്ങളിലെ അമേരിക്കന്‍ എംബസികള്‍ക്ക് നേരെ അക്രമണമുണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ ലോകവ്യാപകമായ മതധ്രുവീകരണമാണ് സംഭവിക്കാന്‍ പോകുന്നത്. പണ്ട് ഡെന്മാര്‍ക്കില്‍ മുഹമ്മദ് നബിയെ അവഹേളിച്ച് വളരെ മോശമായ വിധത്തില്‍ കാര്‍ട്ടൂണ്‍ വരക്കുകയും ലോകമുസ്ലിംകള്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ഒരു വേള സക്രിയമായ പ്രതിഷേധങ്ങളില്‍ നിന്ന് മാറി സായുധമായ തരത്തിലേക്ക് അധഃപതിക്കുകയും ചെയ്തതിനേക്കാളേറെ ഭീഷണമായ തരത്തിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.

മുഴുവന്‍ വായിക്കുക


 

പ്രവാചകപ്രഭു മുഹമ്മദ്(സ) മക്കയിലെ ഹാശിം വംശത്തില്‍ റബീഉല്‍ അവ്വല്‍ ഒമ്പതിന് തിങ്കളാഴ്ച കാലത്ത് ഭൂജാതനായി. ആനക്കലഹ സംഭവത്തിന്റെ ഒന്നാംവര്‍ഷവും കിസ്റാ അനൂശര്‍വാന്റെ ആധിപത്യത്തിന്റെ നാല്പതാം വര്‍ഷവുമാണിത്. മഹാപണ്ഡിതനായ മുഹമ്മദ് സുലൈമാന്‍ (മന്‍സൂര്‍പൂര്‍)ന്റേയും ഗോളശാസ ്ത്രജ്ഞന്‍ മുഹമ്മദ് പാഷയുടെയും അഭിപ്രായത്തില്‍ ഇത് ക്രിസ്താബ്ദം 571 ഏപ്രില്‍ ഇരുപതോ ഇരുപത്തിരണ്ടോ ആണ്.(1)

മുഴുവന്‍ വായിക്കുക


ബൈബിള്‍ പുസ്തകങ്ങളിലെല്ലാം പരന്നുകിടക്കു ന്ന ഒരു പ്രതീക്ഷയുണ്ട്. ഒരു മഹാ പ്രവാചകനെക്കുറിച്ച പ്രതീക്ഷ. പഴയ നിയമ ബൈബിളിലെ ഏറ്റവും പുരാതനമായ രചനയെന്ന് കരുതപ്പെടുന്ന പഞ്ച പുസ്തകം (തോറ) മുതല്‍ ഈ പ്രതീക്ഷ നമുക്ക് കാണാവുന്നതാണ്. മോശയെപോലെയുള്ള ഒരു പ്രവാചകനെകുറിച്ച പ്രതീക്ഷ. ലോകര്‍ക്ക് മുഴുവന്‍ സ്വീകരിക്കാന്‍ സാധിക്കത്തക്ക തരത്തിലുള്ള ദൈവിക വചനങ്ങളുമായി...

മുഴുവന്‍ വായിക്കുകലോകവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട ഡെന്മാര്‍ക്കിലെ പ്രവാചകനിന്ദയിലധിഷ്ഠിതമായ കാര്‍ട്ടൂണുകള്‍ എതിര്‍ക്കപ്പെടാന്‍ രണ്ടു കാരണങ്ങളുണ്ട്. ഒന്നാമത്തെത് പ്രാവാചകനെ ചിത്രീകരിക്കുന്നത് ഇസ്ലാം എതിര്‍ക്കുന്ന കാര്യമായതുകൊണ്ടാണ്. ശുദ്ധമായ ഏകദൈവാരാധനയില്‍ നിന്ന് മനുഷ്യരെ വഴിപിഴപ്പിച്ചത് പ്രവാചകന്‍മാരുടെയും മഹല്‍ വ്യക്തികളുടെയും ചിത്രീകരണമാണ് എന്നതിനാല്‍ പ്രസ്തുത ചിത്രീകരണങ്ങളെ ഇസ്ലാം എതിര്‍ക്കുകയും തടയുകയും ചെയ്യുന്നു. യേശുവിന്റേതു മുതല്‍ ശ്രീനാരായണഗുരുവിന്റേതുവരെയുള്ള പ്രതിമകളും ചിത്രീകരണങ്ങളും അവരുടെ അനുയായികളെ അവരെ ആരാധിക്കുന്നതിലേക്കാണ് നയിച്ചതെന്ന യാഥാര്‍ഥ്യം ഈ ഇസ്ലാമിക നിര്‍ദേശത്തിന്റെ സത്യതയ്ക്ക് കരുത്തുപകരുന്നു. മുഹമ്മദ് നബി(സ്വ)യുടേതായി ഒരു ചിത്രീകരണവും ഇതുവരെ മുസ്ലിം ലോകത്ത് ഉണ്ടാകാതിരിക്കുവാനുള്ള കാരണം അക്കാര്യം ശക്തമായി വിരോധിക്കപ്പെട്ടതുകൊണ്ടുതന്നെയാണ്. അതുകൊണ്ടുതന്നെ അത്തരം ചിത്രീകരണങ്ങള്‍ മുസ്ലിംകള്‍ വെറുക്കുന്നു; എതിര്‍ക്കുന്നു.

മുഴുവന്‍ വായിക്കുക
 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH